തിരുവനന്തപുരം:തിരുമല -തൃക്കണ്ണാപുരം റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 21 മുതൽ 30 വരെ തിരുമല, പുത്തൻകട ജംഗ്ഷനുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വഴുതക്കാട് സിറ്റി റോഡ്‌സ് സെക്ഷൻ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
സെപ്റ്റംബർ 21ന് തിരുമല ജംഗ്ഷനിൽ നിന്ന് മങ്കാട്ടുകടവ് ഭാഗത്തേക്കുള്ള വാഹനങ്ങൾ കുണ്ടമൺകടവ് റോഡിലോട്ടും മങ്കാട്ടുകടവിൽ നിന്ന് തിരുമല ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങൾ പുത്തൻകട ജംഗ്ഷനിൽ നിന്ന് കുന്നപ്പുഴ വഴിയും തിരിഞ്ഞ് പോകണം.
സെപ്റ്റംബർ 22 മുതൽ 30 വരെ പുത്തൻകട -തൃക്കണ്ണാപുരം ഭാഗത്തേക്ക് വരേണ്ട വാഹനങ്ങൾ തിരുമല -പൂജപ്പുര – മുടവൻമുകൾ – പാപ്പനംകോട് റോഡ് വഴി തിരിഞ്ഞു പോകണം. പ്രവർത്തി നടക്കുന്ന റോഡിനിരുവശവും പാർക്കിങ് പൂർണമായും നിരോധിച്ചിട്ടുണ്ട്.



