തിരുവനന്തപുരം : സംസ്ഥാനത്തു 38 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു നേട്ടം. 18 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫ് 19 സീറ്റുകളിൽ ജയിച്ചു. കഴിഞ്ഞ തവണ 22 സീറ്റുകളാണ് യുഡിഎഫിനുണ്ടായിരുന്നത്. എന്‍ഡിഎ ഒരു സീറ്റിൽ ജയിച്ചു.
തിരുവനന്തപുരം ജില്ലയിൽ ചിറയിന്‍കീഴിലെ അഞ്ചുതെങ്ങില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ്.ബിജിമോള്‍ ജയിച്ചു. വര്‍ക്കല ഒറ്റൂരില്‍ എല്‍ഡിഎഫിലെ പി.ബീനയാണ് വിജയിച്ചത്. തിരുപുരത്തെ പഴതക്കടയില് യുഡിഎഫിലെ സി.എസ്.സുനിലാണു വിജയിച്ചത്. മംഗലപുരം മുണ്ടയ്ക്കലില്‍ എല്‍ഡിഎഫിലെ രമ്യ വി.തുളസി ജയിച്ചു. കല്ലറ ഡിവിഷനില്‍ യുഡിഎഫിലെ അമി തിലക് ജയിച്ചു

