തിരുവനന്തപുരം: നാഗര്‍കോവിലിനുസമീപം തമ്മട്ടുകോണത്ത് വനിതാ യുട്യൂബറിന്റെ വീട്ടില്‍നിന്ന് 118 പവന് സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ നാലു പേരെ പൊലീസ് പിടികൂടി.
ശ്രീവൈകുണ്ഡം സ്വദേശി ഇസക്കി പാണ്ടി (30), മുരുകന് (28), ആലംകുളം സ്വദേശി മുരുകേശന് (30), തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരില്‍നിന്ന് 98 പവന് ആഭരണങ്ങള്‍ പിടിച്ചെടുത്തതായി എസ്പി അന്‍ഷുല്‍ നഗര്‍ അറിയിച്ചു. 24ന് രാത്രിയാണ് നാഗര്‍കോവിലിനുസമീപം തമ്മട്ടുകോണത്ത് വിഐപി ഗാര്‍ഡനില്‍ താമസിക്കുന്ന വ്യവസായിയായ വിനോദ് കുമാറിന്റെയും യൂട്യൂബര്‍ മധുമിതയുടെയും വീട്ടില്‍നിന്ന് 118 പവന് സ്വര്‍ണവും പണവും മോഷണം പോയത്.
വീട്ടിലുള്ള പണവും സ്വര്‍ണവും പ്രദര്‍ശിപ്പിച്ചുള്ള വിഡിയോ മധുമിത യുട്യൂബില്‍ പങ്കുവച്ചതിനു പിന്നാലെയാണ് മോഷ്ടാക്കള്‍ വീടു തേടിയെത്തി കവര്‍ച്ച നടത്തിയത്.

