തിരുവനന്തപുരം: അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് കേരള പൊലീസിന് പിഴ ചുമത്തി കോർപ്പറേഷൻ.
നഗരപരിധിയിൽ 44-ാമത് ‘കേരള പൊലീസ് ഗെയിംസ് ആൻഡ് അത്ലറ്റിക്സ് മീറ്റിന്റെ’ ഭാഗമായി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനാണ് നടപടി.
നിയമലംഘനം നടത്തുന്ന ജനങ്ങൾക്ക് പിഴ ചുമത്തുന്ന പൊലീസിനാണ് ഇപ്പോൾ നിയമലംഘനത്തിനുള്ള പിഴ കിട്ടിയത്.പി.എം.ജി,വഴുതക്കാട് എന്നിവിടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചതിനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് 15,030 രൂപയുടെ പിഴ ചുമത്തിയത്.
നഗരത്തിൽ സ്ഥാപിച്ചിരുന്ന മൂന്ന് ഫ്ലക്സ് ബോർഡുകൾ നീക്കുകയും ചെയ്തു. ഇക്കഴിഞ്ഞ 15ന് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവിറക്കിയിരുന്നു

