ചിറയിൻകീഴ്: യുവാവിന്റെ മരണം പൊലീസ് മർദ്ദനത്തെ തുടർന്നെന്ന് പരാതി. പൊലീസ് മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.
ചിറയിൻകീഴ് പൊലീസിനെതിരെ പെരുംകുഴി സ്വദേശി സജിയുടെ ബന്ധുക്കൾ പരാതി നൽകി.
സജി ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഈ മാസം രണ്ടിന് വീടിനു മുന്നിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥർ സജിയെ ക്രൂരമായി മർദ്ദിച്ചിരുന്നു. മറ്റൊരാളെ തല്ലുന്നത് കണ്ട് സജി വിലക്കിയതാണ് പൊലീസ് മർദ്ദിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.ബന്ധുക്കൾ ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് പരാതി നൽകി

