തിരുവനന്തപുരം: കോണ്‍ഗ്രസ് ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞ കേസില്‍ രണ്ടുപേര്‍ പിടിയില്‍.
ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീലാല്‍ എന്നിവരാണ് പിടിയിലായത്. ഇവരെ സഹായിച്ച അജി, സ്റ്റെഫിന് എന്നിവരെയും മ്യൂസിയം പൊലീസ് പിടികൂടി.
ഇന്നലെ രാത്രി തെങ്കാശിയിലെ ഒളികേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പ്രദീപിനൊപ്പം ബൈക്കിലെത്തിയ ശ്രീലാല്‍ ആണ് ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

