ട്രെയിനിൽ യുവതികളുടെ ഫോണുകൾ കവർന്നു; യുവാവ് പിടിയിൽ

IMG_20261102_111856_(1200_x_628_pixel)

തിരുവനന്തപുരം: അമൃത എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവതികളുടെ സ്മാർട്ട്ഫോണുകൾ കവർന്ന് കടന്നുകളഞ്ഞയാൾ റെയിൽവേ പൊലീസിന്റെ പിടിയിലായി.

അസം നാഗോൺ സമഗുരി സ്വദേശി അസറുൾ ഇസ്‌ലാം (29) ആണ് പിടിയിലായത്. മോഷണം നടന്ന് ഒരു ദിവസത്തിനുശേഷം ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

29ന് പുലർച്ചെ 4.30നായിരുന്നു സംഭവം. ട്രെയിനിന്റെ പിൻഭാഗത്തെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ഇടുക്കി മുട്ടം വണ്ണപ്പുറം സ്വദേശി ചിന്നു, ആലുവ സ്വദേശി ജിഷ എന്നിവരുടെ ഫോണുകളാണ് കവർന്നത്.

ചാർജ് ചെയ്യാൻ വച്ചിരുന്ന 30,000 രൂപ വിലയുള്ള നത്തിങ് ഫോണും 18,000 രൂപ വിലയുള്ള സാംസങ് ഫോണും പ്രതി കൈക്കലാക്കി. ട്രെയിനിന്റെ വേഗം കുറഞ്ഞപ്പോൾ കഴക്കൂട്ടം സ്റ്റേഷനിൽ ചാടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. മോഷണം തിരിച്ചറിഞ്ഞ ജിഷയെ ചിന്നു വിളിച്ചുണർത്തുന്നതിനിടെയാണ് പ്രതി കടന്നുകളഞ്ഞത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!