ഈഞ്ചയ്ക്കൽ മേൽപാലത്തിന്റെ നിർമാണം; ഇന്നു രാത്രി മുതൽ ഗതാഗത നിയന്ത്രണം

IMG_20261007_230054_(1200_x_628_pixel)

തിരുവനന്തപുരം :ഈഞ്ചയ്ക്കൽ മേൽപാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ചാക്ക–തിരുവല്ലം റോഡിൽ ഇന്നു രാത്രി 9 മുതൽ ചൊവ്വ രാവിലെ 6 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്നു രാത്രി 9 മുതൽ രാവിലെ 6 വരെ ചാക്കയിൽ നിന്ന് ഈഞ്ചയ്ക്കലിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല.

കോവളത്തേക്ക് ഉള്ള വാഹനങ്ങൾ ചാക്ക സർവീസ് റോഡ്,പേട്ട,പാറ്റൂർ–ആശാൻ സ്ക്വയർ,പാളയം,സ്റ്റാച്യു–അട്ടക്കുളങ്ങര–മണക്കാട്–തിരുവല്ലം വഴി പോകണം. തിങ്കളാഴ്ച രാത്രി 9 മുതൽ ചൊവ്വാഴ്ച രാവിലെ 6 വരെ തിരുവല്ലത്തു നിന്ന് ഈഞ്ചയ്ക്കലിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. കഴക്കൂട്ടത്തേക്ക് പോകുന്ന വാഹനങ്ങൾ തിരുവല്ലം–അമ്പലത്തറ–അട്ടക്കുളങ്ങര–സ്റ്റാച്യു–വി.ജെ.ടി–പാറ്റൂർ–ചാക്ക വഴി ബൈപാസ് റോഡിലെത്തണം. കിള്ളിപ്പാലം–പവർഹൗസ് റോഡ് ഭാഗത്തുനിന്ന് ഈഞ്ചയ്ക്കൽ വഴി കഴക്കൂട്ടത്തേക്കുള്ള വാഹനങ്ങൾ ചൂരക്കാട്ടുപാളയം–തമ്പാനൂർ–പനവിള–ആശാൻ സ്ക്വയർ–പാറ്റൂർ–ചാക്ക വഴിയോ ശ്രീകണ്ഠേശ്വരം–ഉപ്പിടാമൂട്–പേട്ട–ചാക്ക വഴിയോ പോകണം.

 

കോവളത്തുനിന്നു വിമാനത്താവളത്തിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കുമരിച്ചന്ത–പരുത്തിക്കുഴി സർവീസ് റോഡ് വഴി കല്ലുമൂട്–പൊന്നറ പാലം–വലിയതുറ–ശംഖുമുഖം റോഡിലേക്ക് തിരിഞ്ഞുപോകണം. അട്ടക്കുളങ്ങരയിൽനിന്ന് ചാക്കയിലേക്ക് പോകുന്ന കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ വാഴപ്പള്ളി–ശ്രീകണ്ഠേശ്വരം–ഉപ്പിടാമൂട്–നാലുമുക്ക്–പേട്ട–ചാക്ക വഴിയും പോകണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!