വർക്കല: വറ്റ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവാവ് മരിച്ചു.
വർക്കല ചിലക്കൂർ സ്വദേശി സുധീർ (40) ആണ് മരിച്ചത്. ആദ്യം വര്‍ക്കലയില്‍ ചികിത്സ തേടിയ സുധീറിനെ കഴിഞ്ഞ മാസം 30നാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം.
വറ്റ മത്സ്യം കഴിച്ച 27 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഗുരുതരാവസ്ഥയിലായ ചിലക്കൂർ സ്വദേശിയായ 17 കാരൻ ഹാഷിം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

