തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തലസ്ഥാനത്തെ വാടക വീട് മാറുന്നു. ബേക്കറി ജംഗ്ഷനിലെ നിലവിലെ വാടക വീട്ടിൽ നിന്ന് ഇടപ്പഴഞ്ഞിയിലുള്ള വീട്ടിലേക്കാണ് താമസം മാറ്റുന്നത്.
ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ വൈകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനത്തിലേക്ക് കടന്നത്.

