തിരുവനന്തപുരം:വട്ടക്കരികം – കണിയാറാംപാറ – കുറ്റിയാണി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി നവംബർ 10 മുതൽ 17 വരെ റോഡിൽ പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ഈ ദിവസങ്ങളിൽ ഇതുവഴിയുള്ള വാഹനഗതാഗതം അനുവദിക്കില്ല. വാഹനയാത്രക്കാർ ബദൽ പാതയായി കുറ്റിയാണി – കണിയാറാംപാറ – സുഭാഷ് നഗർ – പൗഡിക്കോണം റോഡ് ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

