മാനവീയം വീഥിയിൽ സാംസ്കാരിക പരിപാടികൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കം അംഗീകരിക്കില്ല: സിപിഐ

IMG_20261116_213021_(1200_x_628_pixel)

തിരുവനന്തപുരം:മാനവീയം വീഥിയിൽ സാംസ്കാരിക പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ കോർപ്പറേഷൻ്റെ നടപടി നീതീകരിക്കാനാകില്ലെന്ന് സി പി ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

തലസ്ഥാനത്തിൻ്റെ സാംസ്കാരിക ഇടനാഴിയാണ് മാനവീയം വീഥി.അവിടെ സാംസ്കാരിക പരിപാടികൾക്ക് അനുമതി നിഷേധിക്കുന്ന കോർപ്പറേഷൻ്റെ നടപടി അംഗീകരിക്കാവുന്നതല്ല.

സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളേയും, കലയേയും സാഹിത്യത്തേയും ഭയപ്പെടുകയും ,കലാകാരൻമാരേയും സാംസ്കാരിക പ്രവർത്തകരേയും വേട്ടയാടുകയും ചെയ്യുന്ന നയമാണ് രാജ്യവ്യാപകമായി ബിജെപി പിന്തുടരുന്നത്.ഈ നയം തലസ്ഥാനത്ത് നടപ്പാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഈ നീക്കം പ്രബുദ്ധരായ തലസ്ഥാനവാസികൾ അംഗീകരിക്കില്ല.

മാനവീയം സാസ്കാരിക കേന്ദ്രമായി തുടരും.കലാകാരൻമാർക്കും സാംസ്കാരിക പ്രവർത്തകർക്കും മാനവീയം വീഥി വിട്ടു നൽകണം. മാനവീയം വീഥിയുടെ സാംസ്ക്കാരിക മുഖം സംരക്ഷിക്കാൻ സാംസ്കാരിക പ്രവർത്തകർ നടത്തുന്ന പോരാട്ടങ്ങളെ സിപിഐ പിന്തുണയ്ക്കും.

മാനവീയം വീഥിയെ സംരക്ഷിക്കാൻ സാംസ്കാരിക വകുപ്പ് മാനവീയത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നും മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!