Search
Close this search box.

ഒരാഴ്ചയ്ക്കിടെ 393 വിദ്യാർഥികൾക്ക് കോവിഡ് ; തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് കോവിഡ് ക്ലസ്റ്ററായി

IMG_13012022_104533_(1200_x_628_pixel)

തിരുവനന്തപുരം:  തിരുവനന്തപുരം എഞ്ചിനീയറങ് കോളേജ് കോവിഡ് ക്ലസ്റ്ററായി. ഒരാഴ്ചയ്ക്കിടെ 393 വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചു. 35 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. രണ്ട് വകുപ്പ് തലവൻമാർ അടക്കമുള്ള അധ്യാപകർക്കും കോവിഡ് ബാധിച്ചു. കോവിഡ് വ്യാപനത്തിനിടയിലും പരീക്ഷ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്ക് അനുസരിച്ച് ജില്ലയിൽ 12 കോളേജുകളിൽ ക്ലസ്റ്റർ രൂപപ്പെട്ടിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെ ഇത്രയുമധികം കേസുകൾ സ്ഥിരീകരിച്ചതിനെ തുടർന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്. ഓഫ്ലൈൻ ക്ലാസുകൾ ഒഴിവാക്കി ഓൺലൈൻ ക്ലാസുകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ അതിനിടയിലും പരീക്ഷകൾ നടത്തുന്നുണ്ട്. അധ്യാപകർക്കും മറ്റ് ജിവനക്കാർക്കും കോവിഡ് ബാധിച്ച സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കോളേജ് അധികൃതർ പറയുന്നു. രണ്ടാഴ്ചത്തേക്കെങ്കിലും പരീക്ഷ മാറ്റിവെക്കണമെന്ന അപേക്ഷയും സർവകലാശാലയിൽ നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!