Search
Close this search box.

വീട് അടിച്ചു തകര്‍ത്ത് തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

Death-in-Balasore

തിരുവനന്തപുരം: വീട് അടിച്ചു തകര്‍ത്ത് തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍ . നെയ്യാറ്റിന്‍കര പുലിയൂര്‍ ശാലയിലാണ് സംഭവം. പുലിയൂര്‍ ശാല പൊട്ടന്‍ചിറ വാഴവിള കുഴി വീട്ടില്‍ കുമാര്‍ (45) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഭാര്യയ്ക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ വീട്ടില്‍ കലഹം പതിവായിരുന്നു. ഇന്നലെയും കുമാര്‍ ഭാര്യ സുലജയെയും കുട്ടികളെയും കുമാര്‍ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.പ്രകോപിതനായ കുമാര്‍ വീട്ടിലെ മുഴുവന്‍ ജനല്‍ച്ചില്ലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു. തുടര്‍ന്ന് ഇന്ന് രാവിലെ വീട്ടില്‍ പെട്രോള്‍ ഒഴിച്ചശേഷം കിടപ്പു മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. പാറശ്ശാലയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയായിരുന്നു തീ കെടുത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!