തിരുവനന്തപുരം∙ സിഎംആർഎൽ മാസപ്പടി കേസിൽ ഇ.ഡിയുടെ ശുപാർശ പ്രകാരം മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.
ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം.


