തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ കെട്ടിട ക്രമവത്കരണ ഫീസും വസ്തുനികുതിയും അടയ്ക്കുന്നതിനായി വ്യാജ രേഖകൾ സമർപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി. രാജേഷ് സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി.കൃഷ്ണയ്‌ക്ക് പരാതി നൽകി.
20നാണ് മേയർ ഇതുസംബന്ധിച്ച കത്ത് നൽകിയത്. 19ന് നേമം സോണൽ ഓഫീസിൽ സമീർ എന്നയാളെത്തി മൻസൂർ എ.ആർ എന്നയാളുടെ പേരിൽ കെട്ടിട ക്രമവത്കരണ ഫീസ് അടയ്ക്കുന്നതിനുള്ള വിവരങ്ങൾ തേടുകയും രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ ഹാജരാക്കിയ കെട്ടിട സർട്ടിഫിക്കറ്റും ക്രമവത്കരണ ഫീസ് രസീതും വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തി.
ഓഫീസ് രേഖകൾ പ്രകാരം കെട്ടിടത്തിന്റെ യഥാർത്ഥ നികുതിദായക രാജേശ്വരി എന്നയാളാണെന്ന് വ്യക്തമായതോടെയാണ് രേഖകൾ വ്യാജമാണെന്ന സംശയമുയർന്നത്. നേമം സോണൽ റവന്യൂ ഇൻസ്പെക്ടർ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.വ്യാജരേഖകൾ


