കഴക്കൂട്ടം : കഴക്കൂട്ടം മേൽപ്പാലം നിർമാണം അന്ത്യഘട്ടത്തിലേക്ക്. വരുന്ന ഓഗസ്റ്റിൽ നിർമാണ പ്രവൃത്തികളെല്ലാം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അറുപത്തൊന്നു തൂണുകൾക്കിടയിലായുള്ള 60 സ്പാനുകളിൽ ഏഴുവീതം ഗർഡറുകളാണ് സ്ഥാപിച്ചത്. അവയ്ക്കുമേൽ സ്ളാബുകൾ വാർക്കുന്ന ജോലി 57 സ്പാനുകളിൽ ചെയ്തുകഴിഞ്ഞു.

