കഴക്കൂട്ടം : മേനംകുളത്ത് യുവാവിനെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾകൂടി പോലീസ് പിടിയിലായി. കഴക്കൂട്ടം കിഴക്കുംഭാഗം ശിവനഗർ എസ്. എൽ. ഭവനിൽ വിജീഷി (35)നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 7.45-നാണ് ആക്രമണം നടന്നത്. മേനംകുളം സ്വദേശി രാജൻ പെരേരയ്ക്കും സുഹൃത്തുക്കൾക്കും നേരേ ബൈക്കിലത്തിയ ഗുണ്ടാസംഘം ബോബെറിയുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ആക്രമണത്തിൽ വലതുകാൽ തകർന്ന രാജൻ പെരേരയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

