തിരുവനന്തപുരം: കഴിഞ്ഞ പന്ത്രണ്ട് ദിവസമായി കനകക്കുന്നിൽ നടന്ന ദേശീയ സരസ് മേളയിൽ വിറ്റുവരവ് 11 കോടിയോളം രൂപ. കണ്ണൂരിൽ കഴിഞ്ഞതവണ നടന്ന സരസ് മേളയിൽ 9 കോടിയായിരുന്നു വിറ്റുവരവ്. കനകക്കുന്ന് നിശാഗന്ധിയിൽ നടന്ന സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി. എം.എൽ.എമാരായ ഡി.കെ. മുരളി, ജി. സ്റ്റീഫൻ എന്നിവരും പങ്കെടുത്തു.മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച ചെറുകിട സ്ത്രീ സംരംഭകർക്കും, സർഗം 2022 വിജയികൾക്കുമുള്ള അവാർഡുദാന ചടങ്ങ് നടന്നു. ചക്കയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്ന ജാക്ക് വേൾഡ് സംരംഭത്തിന്റെ ഉടമ ജ്യോതി ലതികരാജാണ് മികച്ച സംരംഭകയ്ക്കുള്ള അവാർഡ് നേടിയത്. ഇ

