വിഴിഞ്ഞം : ബൈക്കിൽ കടത്തിയ 8.100 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. തിരുവല്ലം വണ്ടിത്തടം സൗഹൃദനഗർ റസിഡൻസിൽ സെയ്ദലിയെ(35) ആണ് എക്സൈസിന്റെ നെയ്യാറ്റിൻകര റെയ്ഞ്ച് അധികൃതർ അറസ്റ്റ്ചെയ്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ രക്ഷപ്പെട്ടു. സെയ്ദലിയിൽ നിന്ന് നാലുപൊതികൾ കണ്ടെടുത്തു. വിഴിഞ്ഞം ആഴാകുളത്ത് വച്ച് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ഇയാളെ പിടികൂടിയത്


