പോക്സോ കേസിൽ ജ്യാമ്യത്തിലിറങ്ങിയ പ്രതിയെ കിളിമാനൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

Watermark_1650028123823

 

കിളിമാനൂർ : പോക്സോ കേസിൽ ജ്യാമ്യത്തിലിറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ കോട്ടുക്കൽ മേളക്കാട്, മണിമംഗലം മണിരാജൻ (63) ആണ് മരിച്ചത്. ഇന്ന് രാവിലെ കിളിമാനൂർ അടയമണിലുള്ള ആളൊഴിഞ്ഞ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ കിളിമാനൂർ പോലീസ് പരിശോധനയിൽ മൃതദ്ദേഹത്തിൽ നിന്നും ആധാർ കാർഡും കോടതിയിൽ കേസ് സംബന്ധിച്ച് ഉള്ള രേഖയും കണ്ടെടുത്തു. മരിച്ചയാൾ കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് കറങ്ങി നടന്നിരുന്നതായി പ്രദേശവാസികൾ പറയുന്നു.

 

ആറുമാസം മുൻപ് കടയ്ക്കൽ വയലയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ കടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.മാതാവ് ജോലിക്ക് പോയിരുന്ന സമയത്ത് കുട്ടിയും കുട്ടിയുടെ സഹോദരനും വീട്ടിൽ ഉള്ളപ്പോൾ മണിരാജൻ മുട്ടായി വാങ്ങി തരാമെന്നുപറഞ്ഞു കുട്ടിയെ തൊട്ടടുത്തു നിർമാണം നടക്കുന്ന വീടിന്റെ ചായിപ്പിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയുടെ നിലവിളി കേട്ടു ഓടിയെത്തിയ 13 വയസ്സുള്ള സഹോദരനാണു കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടതും തുടർന്ന് സഹോദരൻ നാട്ടുകാരെ വിളിച്ചുകൂട്ടിയപ്പോൾ പ്രതി സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപെടുകയമാണ് ഉണ്ടായത്. കുട്ടിയുടെ മാതാവ് കടയ്ക്കൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!