ആറ്റിങ്ങൽ: ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ.ഷിബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ഊരുപൊയ്ക പബ്ലിക് മാർക്കറ്റിന് സമീപത്ത് നിന്നും മദ്യ വിൽപ്പന നടത്തുകയായിരുന്ന ഊരുപൊയ്ക സ്വദേശി അനീഷ് കുമാറിനെ 61 കുപ്പി മദ്യവും മദ്യം കടത്താനുപയോഗിച്ച ഹോണ്ട ആക്ടീവ സ്കൂട്ടറും മദ്യം വിറ്റ ഇനത്തിൽ ലഭിച്ച 4600 രൂപയുമായി പിടികൂടി. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ദീപക്, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധൻ, വിനു, ഗിരീഷ് കുമാർ, സുർജിത്, എക്സൈസ് ഡ്രൈവർ ബിജു എന്നിവരും ഉണ്ടായിരുന്നു.

