മൂന്നുവർഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 1065 കൊലപാതകങ്ങൾ; ഒന്നാം സ്ഥാനത്ത് തിരുവനന്തപുരം

images(501)

തിരുവനന്തപുരം: മൂന്നുവർഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 1065 കൊലപാതകങ്ങൾ. 2019 മുതൽ 2022 മാർച്ച് 8 വരെയുള്ള കണക്കാണിത്. കൊലപാതകങ്ങളുടെ എണ്ണത്തിൽ വർധനയുള്ളതായി സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. 2019ൽ 319, 2020ൽ 318, 2021ൽ 353 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. മാർച്ച് 8–ാം തീയതിവരെ 75 കൊലപാതങ്ങൾ നടന്നു. ഈ കാലയളവിൽ 1019 കൊലപാതക കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. 2019ൽ 308, 2020ൽ 305, 2021ൽ 336, 2022ൽ 70 (മാർച്ച് 8വരെ) കേസുകളാണ് റജിസ്റ്റർ ചെയ്തത്.

 

സംഘടിത ആക്രമണങ്ങളിൽ 83 പേർ കൊല്ലപ്പെട്ടു. ഈ കാലയളവിൽ ജയിലിൽനിന്ന് പരോളിലിറങ്ങിയ രണ്ടുപേർ കൊലപാതക കേസുകളിൽ പ്രതികളായി. തിരുവനന്തപുരം റൂറൽ പൊലീസാണ് കൂടുതൽ കൊലപാതക കേസുകൾ റജിസ്റ്റർ ചെയ്തത് –104. രണ്ടാമത് പാലക്കാട്–81. കൂടുതൽ കൊലപാതകങ്ങള്‍ നടന്നതും തിരുവനന്തപുരം റൂറലിലാണ്.ഒറ്റയ്ക്കു താമസിക്കുന്നവരും വൃദ്ധരുമായ 38 പേർ ഈ കാലയളവിൽ കൊല്ലപ്പെട്ടു. ഇത്തരം കൊലപാതകങ്ങളിലും വർധനയുണ്ട്. 2019ൽ 8, 2020ൽ 11, 2021ൽ 14, 2022ൽ 5 (മാർച്ച് 8വരെ). മലപ്പുറത്താണ് ഇത്തരം കൊലപാതകങ്ങളിൽ കൂടുതൽ പേർ മരിച്ചത് – 12 പേർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!