പാറശ്ശാല : മകളെ ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ അച്ഛനെ പൊഴിയൂർ പോലീസ് അറസ്റ്റ് ചെയ്തു. കാരോട് അമ്പിലിക്കോണം ഉടയൻതച്ചൻവിള വീട്ടിൽ ജോണി(45)നെയാണ് പോലീസ് പിടികൂടിയത്.പതിനേഴുവയസ്സുള്ള മകളെ മദ്യലഹരിയിൽ മർദിച്ചതായുള്ള അമ്മയുടെ പരാതിയെത്തുടർന്നാണ് പൊഴിയൂർ പോലീസ് ഇയാളെ പിടികൂടിയത്.


