വിതുരയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

images(503)

വിതുര : വിതുരയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. വിതുര മേമല തട്ടാൻവിളാകം തടത്തരികത്തുവീട്ടിൽ മുരുകനാചാരി (47)ക്ക് ഇടതുകാലിലും തുടയിലുമാണ് പരിക്കേറ്റത്.മേമല കരിങ്കാളി ക്ഷേത്രത്തിനു സമീപത്തുവെച്ച് ശനിയാഴ്ച രാവിലെ എഴരയോടെയായിരുന്നു സംഭവം. ജങ്ഷനടുത്തെ കടയിൽ ചായ കുടിച്ചു നിൽക്കവേ പിന്നിൽനിന്നു പാഞ്ഞെത്തിയ പന്നി മുരുകനാചാരിയെ കുത്തിമറിക്കുകയായിരുന്നു.നിലത്തു വീണ ഇയാളെ പന്നി വീണ്ടും ആക്രമിച്ചു. ഒപ്പമുണ്ടായിരുന്നവർ 108 ആംബുലൻസ് വിളിച്ച് വിതുര താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!