ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സന്റെ വാഹനം ആക്രമിച്ച് ഡ്രൈവറെ മർദ്ദിച്ച സംഭവം; 3 പ്രതികൾ അറസ്റ്റിൽ

IMG_17042022_201806_(1200_x_628_pixel)

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനത്തിനു നേരെ ആക്രമണം നടത്തുകയും. ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കരിച്ചിയിൽ സ്വദേശികളായ ഉണ്ണി എന്ന് വിളിക്കുന്ന അനീഷ്, ശ്യാം ശങ്കർ, വിഷ്ണു എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരിയുടെ വീടിനു സമീപം വച്ച് പ്രദേശവാസികളായ യുവാക്കളാണ് മദ്യലഹരിയിൽ വാഹനം ആക്രമിച്ചത്. ഡ്രൈവർ മനോജിന് മാരകമായി പരിക്കേറ്റു. മുഖത്തും കൈകാലുകളിലും ആണ് പരിക്ക്. പ്രതികളെ വിവിധയിടങ്ങളിൽ നിന്നായാണ് പോലീസ് പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!