ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക; തിരക്കിനിടയില്‍ സംഭവിച്ച വീഴ്ചയെന്ന് കേരള സര്‍വകലാശാല

kerala-university21

തിരുവനന്തപുരം: ബിഎസ്‌സി പരീക്ഷയ്ക്ക് ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നല്‍കിയത് തിരക്കിനിടയില്‍ സംഭവിച്ച വീഴ്ച മാത്രമെന്ന് കേരള സര്‍വകലാശാലയുടെ വിശദീകരണം. ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വൈസ് ചാന്‍സലര്‍ നല്‍കിയ വിശദീകരണക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബിഎ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് പരീക്ഷയ്ക്ക് പഴയ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചത്, ചോദ്യങ്ങള്‍ തയാറാക്കിയ അധ്യാപകന്‍റെ വീഴ്ചാണെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.ബിഎസ്‌സി ഇലക്ട്രോണിക്സ് നാലാം സെമസ്റ്റർ വിദ്യാർഥികൾക്കായി സിഗ്നൽ ആൻഡ് സിസ്റ്റംസ്‌ എന്ന വിഷയത്തിൽ നടത്തിയ പ്രത്യേക പരീക്ഷയ്ക്കാണ് ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നല്‍കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!