മാരകലഹരി വസ്തുവായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ തിരുവനന്തപുരത്ത് അറസ്റ്റിൽ

mdma-arrest_710x400xt

തിരുവനന്തപുരം: മാരകലഹരി വസ്തുവായ എംഡിഎംഎ യുമായി രണ്ട് യുവാക്കൾ തിരുവനന്തപുരത്ത് അറസ്റ്റിൽ. റൂറൽ ജില്ലാ ലഹരി വിരുദ്ധ സേനയും കഠിനംകുളം പോലീസും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മടവൂർ, അയണിക്കാട്ടുകോണം പത്മവിലാസത്തിൽ നിന്നും നാവായിക്കുളം വെട്ടിയറ താമസിക്കുന്ന നന്ദു എന്ന് വിളിക്കുന്ന അഖിൽ ( 24) ,പാരിപ്പള്ളി , കിഴക്കനേല ഒരുമ ജംഗ്ഷനിൽ പടത്തൻപാറ വിളവീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ശരത്( 30) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും എട്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ തുടർന്ന് വരുന്ന ശക്തമായ നടപടികളുടെ ഭാഗമായുള്ള റെയ്ഡിലാണ് ഇരുവരും പിടിയിലായത്. ഇവർ ലഹരി വസ്തുക്കളുടെ കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും പിടിച്ചെടുത്തു. ലഹരി വ്യാപാരം നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ആഴ്ചകളായി ഇവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പെരുമാതുറ , കൊട്ടാരംതുരുത്ത് മേഖലകളിലാണ് ലഹരിവ്യാപാരം നടത്തിയിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!