16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; 19 കാരൻ അറസ്റ്റിൽ

IMG-20220430-WA0021

വർക്കല: ചെമ്മരുതിയിൽ 16 കാരിയായ സ്കൂൾ വിദ്യാർഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. വർക്കല ചിലക്കൂർ ഗ്രാലി കുന്ന്‌ ഷർമാനത്ത് മൻസിലിൽ സുൽഫാൻ ( 19)നെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി സ്കൂളിൽ പഠിക്കാൻ പോകുന്ന അവസരങ്ങളിൽ വഴിമധ്യേ വച്ച് പരിചയപ്പെടുകയും 6 മാസം മുൻപ് പെൺകുട്ടിയുടെ വീട്ടിൽ സുൽഫാൻ എത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും രക്ഷകർത്താക്കൾ ഇടപെട്ട് തടയുകയും ചെയ്തിരുന്നു. സംഭവത്തെ സംബന്ധിച്ച് അന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നില്ല. ഇക്കഴിഞ്ഞ 28ന് രാത്രി സുൽഫാൻ പെൺകുട്ടിയുടെ വീട്ടിലെത്തി തന്ത്രപൂർവ്വം പെൺകുട്ടിയെ തട്ടി കൊണ്ടുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ പുലർച്ചയോടെ വീട്ടിൽ തിരികെ കൊണ്ട് ആക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് രക്ഷിതാക്കൾ അയിരൂർ പോലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊ ടുവിലാണ് സുൽഫാനെ പിടികൂടിയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാതാവിന്റെയും പെൺകുട്ടിയുടേയും മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. പോക്സോ വകുപ്പ് പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ സുൽഫാനെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!