തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ 26 മാസങ്ങളായി അടഞ്ഞു കിടന്ന വിഴിഞ്ഞം ലൈറ്റ് ഹൗസ് നാളെ സന്ദർശകർക്കായി തുറക്കും. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ കോവളം തീരത്തെ പ്രധാന ആകർഷണമാണ് ലൈറ്റ് ഹൗസ്. എന്നാൽ കൊവിഡും ലോക്ക്ഡൗണും വന്നതോടെ 2020 മാർച്ചിൽ ലൈറ്റ് ഹൗസിനും താഴ് വീണു


