വെഞ്ഞാറമൂട് മുക്കുന്നൂരിൽ നിയന്ത്രണംവിട്ട ആംബുലൻസ് കാറിനെ കടയിലേക്ക് ഇടിച്ചു കയറ്റി, നിരവധി പേർക്ക് പരിക്ക്.

Watermark_1651341731445

വെഞ്ഞാറമൂട്  :വെഞ്ഞാറമൂട് മുക്കുന്നൂരിൽ നിയന്ത്രണംവിട്ട ആംബുലൻസ് കാറിനെ കടയിലേക്ക് ഇടിച്ചു കയറ്റി. കുട്ടികളും രോഗിയും ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്.
ഇന്ന് രാത്രി 9 അര മണിയോടെയാണ് സംഭവം.പൊയ്കമുക്കിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ് മുക്കുന്നൂരിൽ വെച്ച് നിയന്ത്രണം വിട്ട് മാരുതി 800നെ ഇടിച്ചു മുക്കുന്നൂർ സ്വദേശി സുധീഷിന്റെ ബേക്കറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
കാറിൽ ഉണ്ടായിരുന്ന മുരൂർക്കോണം സ്വദേശികളായ ലാൽ(45), ഭാര്യ രാജിമോൾ(36), മക്കളായ ശിവനന്ദ, ആദിദേവ്, ആംബുലൻസിൽ ഉണ്ടായിരുന്ന വത്സല, മകൻ വിനീഷ്, മരുമകൾ രാഹിമ, ബന്ധു സുനീഷ് എന്നിവരെ സ്വകാര്യ ആശുപത്രിയിലും ആംബുലൻസ് ഡ്രൈവർ നന്ദുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വെഞ്ഞാറമൂട് ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി കാർ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!