ഒറ്റശേഖരമംഗലം : കിണർ വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ കാൽവഴുതി വീണ് മരിച്ചു. ഒറ്റശേഖരമംഗലം അവിയൻകോട് ഇടവാൽ ശ്രീവൈശാഖിൽ ബി.വിജയകുമാരൻ നായരാണ്(67) മരിച്ചത്. ഞായറാഴ്ച വൈകീട്ട് വീട്ടുവളപ്പിലെ കിണർ വൃത്തിയാക്കുന്നതിനിെടയായിരുന്നു അപകടം. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ വിജയകുമാരൻ നായരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: കെ.ഓമനയമ്മ. മക്കൾ: വിഷ്ണു, വൈശാഖ്. മരുമകൾ: രാഗിഷ


