തിരുവനന്തപുരം: നഗരസഭ പരിധിയിലെ 100 വാർഡുകളിലേയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി വാങ്ങിയ 25 ഇ-കാർട്ടുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. തിരുവനന്തപുരം നഗരസഭ 2022 – 23 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച “ലോ കാർബൺ അനന്തപുരി” എന്ന ലക്ഷ്യത്തിലേക്കുള്ള പുതിയൊരു ചുവടുവെയ്പ്പ് കൂടി നഗരസഭ നടത്തിയിരിക്കുകയാണെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.


