നേമം: വീടു കുത്തിത്തുറന്ന് ഡയമണ്ടും സ്വർണവും കവർന്ന കേസിൽ അയിരൂപ്പാറ ചന്തവിള ഗവ. യുപി സ്കൂളിന് സമീപം നൗഫിൻ മൻസിലിൽ റഹീസ് ഖാൻ(29) അറസ്റ്റിലായി. കഴിഞ്ഞ ഫെബ്രുവരി 14 ന് കല്ലിയൂർ ആലറത്തല റോഡിലെ വീട്ടിൽ നിന്ന് 35,000 രൂപ യുടെ ഡയമണ്ട് മൂക്കുത്തിയും 25,000 രൂപ വില വരുന്ന രണ്ടു സ്വർണ ലോക്കറ്റും മോഷ്ടിച്ച കേസിലാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്. അൻപതോളം മോഷണ കേസുകളിൽ പ്രതിയാണ്. കഴക്കൂട്ടത്ത് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഓഫിസിൽനിന്ന് 1,16,000 രൂപ കവർന്ന കേസിലും വഞ്ചിയൂരിൽ ബൈക്ക് മോഷണത്തിലും പ്രതിയാണ്.

