തമ്പാനൂരിൽ ഹോട്ടലിൽ സിവിൽ പൊലീസ് ഓഫിസർ തൂങ്ങിമരിച്ച നിലയിൽ

IMG_06052022_102304_(1200_x_628_pixel)

തിരുവനന്തപുരം: തമ്പാനൂരിലെ   ഹോട്ടലിൽ സിവിൽ പൊലീസ് ഓഫിസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ്.ജെ. സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിച്ചു. സജിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.ഇന്നു പുലർച്ചെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഹോട്ടൽ ജീവനക്കാരാണ് പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

 

ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം. രണ്ടു ദിവസമായി സജിയെ കാണാനില്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കി സജിയുടെ കുടുംബം പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഹോട്ടൽ മുറിയിൽ സജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!