തിരുവനന്തപുരം: നിരവധി മോഷണക്കേസിലെ പ്രതി പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവ് വാമനപുരം പ്രസാദിനെയാണ് (49) വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ ആൾസെയിന്റ്സ് പ്രദേശത്തെ ഒരു പ്രവാസിയുടെ വീട് കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ച ഇയാളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 1993 മുതൽ ജില്ലയിലെ നിരവധി മോഷണക്കേസിലെ പ്രതിയാണ് പ്രസാദ്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ ജയിലിൽ നിന്ന് ഇറങ്ങി വീണ്ടും മോഷണം നടത്തി വരുകയാണ്.


