ചിത്രംതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എത്ര നാൾ തുടരേണ്ടിവരുമെന്ന് അറിയില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്.
മഴയുടെ ലഭ്യതയിലുണ്ടായ കുറവും അന്തരീക്ഷ ഊഷ്മാവ് ഉയർന്നതും വൈദ്യുതി ഉപയോഗം കുത്തനെ കൂട്ടിയെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ട ബാദ്ധ്യതയുണ്ട്. കൂടാതെ കേന്ദ്ര പൂളിൽ നിന്ന് കിട്ടുന്ന വൈദ്യുതിയും കുറഞ്ഞു. ഭരണം പരാജയമാണെന്ന് പറയുന്നത് ശരിയല്ല. ഇടത് സർക്കാരിന്റെ കാലത്തും നിയന്ത്രണം ഉണ്ടായിട്ടുണ്ട്. ബാറ്ററി സ്റ്റോറേജ് വർദ്ധിപ്പിക്കും’- മന്ത്രി പറഞ്ഞു.

