തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയയ്ക്കിടെ തിരുവനന്തപുരത്ത് പോക്കറ്റടി. തമിഴ്നാട്ടില്‍ നിന്നുള്ള നാലംഗ പോക്കറ്റടി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തിരുവനന്തപുരം സിറ്റി പൊലീസ് മോഷണസംഘത്തെ തിരിച്ചറിഞ്ഞത്. മോഷണസംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് വ്യക്തമാക്കി. തമിഴ്നാട് അതിര്‍ത്തി കടന്ന് ഭാരത് ജോഡോ യാത്ര കേരളത്തിലെത്തിയതിന് പിന്നാലെ പോക്കറ്റടി സംഘത്തെക്കുറിച്ചുള്ള ചില പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ പൊലീസിനും മോഷണസംഘത്തെക്കുറിച്ച് പരിശോധിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള നാലംഗ മോഷണസംഘത്തെ തിരിച്ചറിഞ്ഞത്. ഇവര്‍ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസിന് ലഭിച്ചു
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയയ്ക്കിടെ തിരുവനന്തപുരത്ത് പോക്കറ്റടി
- Updated : 12/09/2022
- 2:34 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
വിളപ്പിൽശാലയിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 42 പവൻ മോഷണം പോയി
29/04/2024
11:09 PM
കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരായ മേയറുടെ പരാതിയിൽ ഉടൻ നടപടി വേണ്ടെന്ന് മന്ത്രി
29/04/2024
11:17 AM
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
29/04/2024
9:57 AM
More Popular
വോട്ടെടുപ്പ് പൂർണം; ജില്ലയിൽ ഭേദപ്പെട്ട പോളിംഗ്
26/04/2024
9:08 PM
പേച്ചിപ്പാറയിൽ രണ്ടുപേരെ ആക്രമിച്ച പുലിയെ ചത്ത നിലയിൽ കണ്ടെത്തി
25/04/2024
2:06 PM
സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം
24/04/2024
10:23 AM