തിരുവനന്തപുരം: ഉള്ളൂർ – ആക്കുളം റോഡിന്റെ ടാറിംഗ് തുടങ്ങി. കഴിഞ്ഞ ദിവസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ റോഡിൽ പരിശോധന നടത്തിയിരുന്നു. ജനങ്ങൾ ഏറെ ആശ്രയിക്കുന്ന റോഡിന്റെ പ്രവൃത്തി മഴ കുറഞ്ഞതോടെ രാത്രി യുദ്ധകാല അടിസ്ഥാനത്തിൽ നടക്കുന്നതായി മന്ത്രി പറഞ്ഞു. മഴ തടസമായില്ലെങ്കിൽ നിശ്ചയിച്ച സമയത്ത് തന്നെ ടാറിംഗ് പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. ടാറിംഗ് വേഗത്തിൽ നടത്താൻ രാത്രിയിലും പരിശ്രമിക്കുന്ന കരാറുകാരൻ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവരെ മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിക്കുകയും ചെയ്തു. ടാർ ചെയ്യുന്നതിന്റെ ചിത്രങ്ങളും മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചു.