വലിയതുറ : ക്രിപ്റ്റോ കറൻസി നൽകാമെന്ന് പറഞ്ഞ് യുവാവിൽനിന്ന് പണംതട്ടിച്ച കേസിൽ പഞ്ചാബ് സ്വദേശി അറസ്റ്റിൽ. ലുധിയാന ജില്ലയിൽ ധനാൻസു സ്വദേശി ഇന്ദർപ്രീത് സിങ്ങിനെ(26)യാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.
കൊല്ലം സ്വദേശിയായ സെബിൻ ഗോമസിന്റെ പരാതിയെത്തുടർന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. 57000 രൂപ ഗൂഗിൾപേ വഴി കൈപ്പറ്റിയശേഷം കടന്നുകളഞ്ഞുവെന്നാണ് പരാതിയിൽ പറയുന്നത്.ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്