തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണത്തിൽ 25 പരിക്കേറ്റു. തിരുവനന്തപുരം വിളവൂർക്കലിലാണ് അക്രമാസക്തമായ നായ 25ഓളം പേരെ കടിച്ചത്. പത്ത് വയസുള്ള വിദ്യാര്‍ഥി അടക്കം 25 പേരെയാണ് തെരുവുനായ കടിച്ചത്. വിളവൂർക്കലിന് സമീപ പ്രദേശങ്ങളായ ഈഴക്കോട്, പെരികാവ് പഴവീട് , നാലാം കല്ല് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എല്ലാവരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നായയെ കണ്ടെത്തി പേവിഷബാധയുണ്ടോയെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കും.