Search
Close this search box.

തിരുവനന്തപുരത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാരുടെ സൂചനാ പണിമുടക്ക്

IMG_20221010_141952_(1200_x_628_pixel)

തിരുവനന്തപുരം: വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തി. ജോലി ബഹിഷ്‌കരിച്ചായിരുന്നു സമരം.കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നല്‍കണം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക തുടങ്ങിയ 30 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങളില്‍ തീരുമാനം ആയില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് ഡെലിവറി ജീവനക്കാരുടെ തീരുമാനം.

 

തങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലത്തിന്റെ നിരക്ക് വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കമ്പനി അധികൃതര്‍ക്ക് ഡെലിവറി പാര്‍ട്ണര്‍മാര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് മറുപടിയൊന്നും കിട്ടാതെ വന്നതോടെയാണ് സൂചനാ പണിമുടക്കിലേക്ക് കടന്നതെന്നാണ് സമരക്കാര്‍ പറയുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!