തിരുവനന്തപുരത്തെ നവരാത്രി പൂജയ്ക്കു ശേഷം നവരാത്രി വിഗ്രഹങ്ങൾ പത്മനാഭപുരത്ത് എത്തി

IMG-20221008-WA0019

തിരുവനന്തപുരം: തിരുവനന്തപുരത്തെ നവരാത്രി പൂജയ്ക്കും ഒരു ദിവസത്തെ നല്ലിരിപ്പിനും ശേഷം നവരാത്രി വിഗ്രഹങ്ങൾ പത്മനാഭപുരത്ത് മടങ്ങി എത്തി. വൈകിട്ട് 3 മണിയോടെ കോട്ടവാതിലിൽ എത്തിയ വിഗ്രഹങ്ങൾക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സരസ്വ തി ദേവി ആനപ്പുറത്തും, മറ്റു രണ്ടു വിഗ്രഹങ്ങൾ പല്ലക്കിലുമാണ് എഴുന്നള്ളിച്ചത്. തേവാരക്കെട്ട് സരസ്വതി ക്ഷേത്രത്തിന് മുന്നിലെത്തിയ വിഗ്രഹങ്ങൾക്ക് കേരള, തമിഴ്നാട് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.ഹോമപ്പുരക്കുളത്തിൽ നടന്ന ആറാട്ടിന് ശേഷം സരസ്വതി ദേവിയെ മൂലസ്ഥാനത്ത് ഇരുത്തി. ഘോഷയാത്രയ്ക്കൊപ്പം കൊണ്ടുപോയ ഉടവാൾ കൊട്ടാരം ചാർജ് ഓഫിസർ ഏറ്റുവാങ്ങി കൊട്ടാര ത്തിലെ ഉപ്പിരിക്ക മാളികയിൽ പൂർവസ്ഥാനത്ത് വച്ചു. വേളിമല കുമാരസ്വാമി സന്ധ്യയോടെ കുമാരകോവിലിൽ എത്തിച്ചേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular