കിളിമാനൂർ : മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ.സംസ്ഥാന പാതയിൽ കിളിമാനൂർ കുറവൻകുഴിക്കു സമീപത്തുനിന്ന് എം.ഡി.എം.എ.യും കഞ്ചാവുമായി കല്ലറ വളക്കുഴിപച്ച അജ്മൽ മൻസിലിൽ അൽ അമീൻ (22), കല്ലറ പാകിസ്താൻമുക്ക് കട്ടയ്ക്കാലിൽവീട്ടിൽ ഷഹനാസ് (24), മടവൂർ ചാലാംകോണം മണലുവട്ടം പുതുവൽവിള പുത്തൻവീട്ടിൽ ഷെഹിൻ ഷാ(20) എന്നിവരാണ് പിടിയിലായത്.കടത്താൻ ഉപയോഗിച്ച ബൈക്കുകളും പിടിച്ചെടുത്തു. മാരക മയക്കുമരുന്നുകളുടെ വ്യാപനം തടയാനായി സംസ്ഥാന എക്സൈസ് വകുപ്പ് നടത്തിവരുന്ന നർക്കോട്ടിക്ക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടന്നത്