Search
Close this search box.

‘തെക്കും വടക്കും ഒന്നാണ്’; ഫെയ്സ്ബുക്ക് പോസ്റ്റുമായി മേയര്‍ ആര്യ രാജേന്ദ്രന്‍

IMG_20221017_161821_(1200_x_628_pixel)

തിരുവനന്തപുരം: തെക്കൻ കേരളത്തെക്കുറിച്ചുള്ള  കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിൽ ഫേസ്ബുക് പോസ്റ്റുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഭർത്താവും സച്ചിൻ ദേവ് എം.എൽ.എയോടൊപ്പമുള്ള ചിത്രമാണ് ‘തെക്കും വടക്കും ഒന്നാണ്’ എന്ന അടിക്കുറിപ്പോടെ മേയർ പങ്കുവെച്ചത്. ആര്യ രാജേന്ദ്രൻ തിരുവനന്തപുരം സ്വദേശിയും സചിൻദേവ് കോഴിക്കോട് സ്വദേശിയുമാണ്.
അഭിമുഖത്തിനിടെയാണ് കെ. സുധാകരൻ വിവാദ പ്രസ്താവന നടത്തിയത്. തെക്ക്- വടക്ക് കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരെ താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു പരാമർശം. തെക്കന്‍ കേരളത്തിലെ രാഷ്ട്രീയക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന ധ്വനിയില്‍ രാമായണത്തിലെ കഥയെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടായിരുന്നു സുധാകരന്റെ താരതമ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!