റോഡ് ഉപരോധം;നിരവധി പേര്‍ക്ക് വിമാനയാത്ര മുടങ്ങി

IMG_20221017_194120_(1200_x_628_pixel)

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവിരുദ്ധ സമരക്കാര്‍ തലസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളില്‍ നടത്തിയ റോഡ് ഉപരോധത്തില്‍ 55 പേര്‍ക്ക് വിമാനയാത്ര മുടങ്ങിയെന്ന് പ്രാഥമിക കണക്ക്. ആഭ്യന്തര യാത്രക്കാരാണ് യാത്ര മുടങ്ങിയവരുടെ പട്ടികയില്‍ കൂടുതലുമെന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. ചാക്ക അടക്കമുള്ള വിമാനത്താവളത്തിലേക്കു പോകുന്ന പ്രധാന റോഡില്‍ ഉപരോധ സമരം നടക്കുമെന്നു നേരത്തെ സമരക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും യാത്രക്കാര്‍ക്ക് കൃത്യമായ ബദല്‍ പാതയൊരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതോടെ യാത്രക്കാര്‍ വലഞ്ഞു.ആറ്റിങ്ങല്‍, കഴക്കൂട്ടം, സ്റ്റേഷന്‍കടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാര്‍, ഉച്ചക്കട എന്നിവിടങ്ങളില്‍ രാവിലെ എട്ടരയോടെയാണ് ഉപരോധം ആരംഭിച്ചത്. വൈകിട്ട് മൂന്നുവരെ പ്രതിഷേധം നീണ്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular