തിരുവനന്തപുരം ജില്ലയിൽ വ്യാപക മഴ

Heavy_Rains_4184

തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിൽ വ്യാപക മഴ.  ജില്ലയിൽ മലയോര മേഖലയിൽ പെയ്ത മഴയിൽ വ്യാപക നാശം. വിതുര തൊളിക്കോട് മഴയിൽ മണ്ണ് ഇടിഞ്ഞ് വീട് തകര്‍ന്നു. ജോൺ സാമുവൽ റെഗുലസിന്‍റെ വീടാണ് ഇടിഞ്ഞ് വീണത്. ആര്‍ക്കും പരിക്കില്ല. തൊളിക്കോട് റോഡിലെ മണ്ണ് ആട്ടിൻകൂടിലേക്ക് ഇടിഞ്ഞുവീണ് അഞ്ച് ആട്ടിൻകുട്ടികൾ മരിച്ചു. ഷംസുദ്ദീന്‍റെ വീടിനോട് ചേര്‍ന്നുള്ള ആട്ടിൻകൂടാണ് ഇടിഞ്ഞുവീണത്. വീട് അപകടാവസ്ഥയിലാണ്. ഉച്ചമുതൽ പെയ്ത മഴയിൽ തിരുവനന്തപുരം തെങ്കാശി ദേശീയപാതയിൽ വെള്ളംകയറി. പാലോട് ഇളവെട്ടത്താണ് വാഹനങ്ങൾക്ക് പോകാൻ കഴിയാത്തവിധം വെള്ളക്കെട്ടുണ്ടായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular