തിരുവനന്തപുരം: നെയ്യാറിൽ കുളിക്കാനിറങ്ങിയ യുവാക്കളിൽ ഒരാൾ മുങ്ങിമരിച്ചു. പിരായുമ്മൂട് സ്വദേശി വിപിനാണ്(29) മരിച്ചത്. ഒരാൾക്കായി തെരച്ചിൽ നടക്കുന്നു. ആഴാംകുളം സ്വദേശി ശ്യാമിനാ (35)യാണ് തെരച്ചിൽ. നെയ്യാറ്റിൻകര ഓലത്താന്നി, പാതിരിശ്ശേരി കടവിൽ കുളിക്കാനിറങ്ങിയവരെയാണ് വൈകിട്ട് 5 മണിയോടെ കാണാതായത്.വപിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. ശ്യാമിനായുള്ള രാത്രിയിൽ തെരച്ചിൽ ദുഷ്കരമായതിനാൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നാളെ രാവിലെ തെരച്ചിൽ പുനരാരംഭിക്കും.
