Search
Close this search box.

ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ 110-ാമത് ജയന്തി ആഘോഷിച്ചു

IMG_20221026_104321_(1200_x_628_pixel)

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ 110-ാമത്‌ ജയന്തി കവടിയാർ കൊട്ടാരത്തിൽ ആഘോഷിച്ചു. ശ്രീചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ കവടിയാർ കൊട്ടാരത്തിലെ പഞ്ചവടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രദർശനത്തിനു ശേഷം സ്ഥാനി മൂലം തിരുനാൾ രാമവർമ, പൂയം തിരുനാൾ ഗൗരി പാർവതിബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, സി.ആർ.ആർ.വർമ, ആദിത്യ വർമ, ഗോപിക വർമ, മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ, പാലോട് രവി, എം.വിജയകുമാർ, എസ്.ബി.ഐ. ചീഫ് മാനേജർ ബി.വി.രമണ, ചീഫ് ജനറൽ മാനേജർ സീതാരാമൻ, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ഏബ്രഹാം തോമസ്, ഇ.എം.നജീബ്, ലുലു റീജണൽ മാനേജർ ജോയി സദാനന്ദൻ, ശാസ്തമംഗലം മോഹനൻ, ലംബോധരൻ നായർ, ശ്രീചിത്തിര തിരുനാൾ സ്‌കൂൾ ഡയറക്ടർ സതീഷ് കുമാർ, തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.

 

ഡോ. ഓമനക്കുട്ടിയുടെ നേതൃത്വത്തിൽ കീർത്തനാലാപനം നടന്നു. പഞ്ചവടിയിൽ നടന്ന ചടങ്ങിന് സമിതി കൺവീനർ എസ്.എൻ.രഘുചന്ദ്രൻ നായർ, ജോയിന്റ് കൺവീനർ ജേക്കബ് കെ.ഏബ്രഹാം, ട്രഷറർ വി.സൺലാൽ, പാലസ് സെക്രട്ടറി ബാബു നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി. സ്‌കൂൾ കുട്ടികൾ, എൻ.സി.സി. കേഡറ്റുകൾ, തിരുവനന്തപുരം യത്തീംഖാനയിലെ കുട്ടികൾ തുടങ്ങിയവർ ശ്രീചിത്തിര തിരുനാളിന്റെ ജയന്തി ആഘോഷങ്ങളിൽ പങ്കുചേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!