Search
Close this search box.

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

30TVTRAFFIC_SIGNAL

തിരുവനന്തപുരം: ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ബുധനാഴ്ച നടക്കുന്ന മാർച്ചുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മ്യൂസിയം ജങ്‌ഷനിൽനിന്ന്‌ സെക്രട്ടേറിയറ്റിലേക്ക് നടക്കുന്ന മാർച്ചിനോടനുബന്ധിച്ച് രാവിലെ 10.30 മണി മുതലാണ് ഗതാഗത ക്രമീകരണങ്ങൾ. വെള്ളയമ്പലം ഭാഗത്തുനിന്നു പാളയം വഴി കിഴക്കേക്കോട്ട ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ വെള്ളയമ്പലം -ആൽത്തറ-വഴുതക്കാട് റോഡ് വഴി പോകണം. കിഴക്കേക്കോട്ടയിൽനിന്ന്‌ പി.എം.ജി.വഴി പോകേണ്ട വാഹനങ്ങൾ ഓവർ ബ്രിഡ്ജ്, തമ്പാനൂർ, പനവിള, ബേക്കറി ജങ്‌ഷൻ, അണ്ടർ പാസേജ്, പി.എം.ജി. വഴിയും, കിഴക്കേക്കോട്ടനിന്ന്‌ വെള്ളയമ്പലം വഴി പോകേണ്ട വാഹനങ്ങൾ ഓവർ ബ്രിഡ്ജ്, തമ്പാനൂർ, പനവിള, ബേക്കറി ജങ്‌ഷൻ, വഴുതക്കാട് വെള്ളയമ്പലംവഴി പോകണം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!